UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈക്കൂലി വാങ്ങിയാല്‍ ‘സര്‍ക്കാരിന്റെ ചെലവില്‍ ഭക്ഷണം’: പിണറായി വിജയന്‍

അഴിമതി പാടില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മനസില്‍ ഊറി ചിരിക്കുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്

അഴിമതി നടത്തുന്ന കുറച്ച് പേരാണ് അന്തസായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളില്‍ നിന്നും പിടുങ്ങില്ലെന്ന് വൃതമെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫീസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെയാണ് ഇവര്‍ കാണുന്നത്.

കിട്ടുന്ന പണം കൊണ്ട് ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശീലിക്കണം. പണം ചിലവിടാം, പക്ഷെ അവനവന്റെ പണമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്തകാലത്തായി ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്ന പതിവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. ആരും അറിയുന്നില്ലെന്ന് കരുതി നടത്തുന്ന ഇത്തരം പരിപാടികള്‍ അങ്ങാടി പാട്ടാണ്. അഴിമതി പാടില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മനസില്‍ ഊറി ചിരിക്കുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്.

ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷകിട്ടില്ല എന്ന് വരുമ്പോള്‍ ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങും. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ് ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍/സോഫ്റ്റ്‌വെയര്‍ സുവേഗയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍