UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയ്ക്ക് സുഖമില്ല, പരോള്‍ വേണം: ആഭ്യന്തര സെക്രട്ടറിക്ക് പിണറായിയുടെ കത്ത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മാതൃകയില്‍ ഒരുക്കിയിട്ടുള്ള ജയില്‍ വകുപ്പിന്റെ പവലിയനില്‍ സി അച്യുത മേനോന്‍, എസ് കെ പൊറ്റക്കാട് തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ ജയില്‍ രേഖകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

സുഖമില്ലാതിരിക്കുന്ന അമ്മയ്ക്ക് തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ ആഭ്യന്തര സെക്രട്ടറിയ്ക്ക് അയച്ച കത്ത് പുറത്ത്. 1976 നവംബര്‍ ഒമ്പതിന് എഴുതിയ കത്തിലാണ് അന്നത്തെ കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ പരോള്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനത്ത് ഒരുക്കിയ പൊന്‍കതിര്‍ പ്രദര്‍ശനത്തിലാണ് ഈ കത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മാതൃകയില്‍ ഒരുക്കിയിട്ടുള്ള ജയില്‍ വകുപ്പിന്റെ പവലിയനില്‍ സി അച്യുത മേനോന്‍, എസ് കെ പൊറ്റക്കാട് തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ ജയില്‍ രേഖകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മിസ തടവുനിയമ പ്രകാരമാണ് അടിയന്തരാവസ്ഥ കാലത്ത് കൂത്തുപറമ്പ് എംഎല്‍എയായിരുന്ന പിണറായി വിജയന്‍ അറസ്റ്റിലായത്. 1975 സെപ്തംബര്‍ 28ന് രാത്രി വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. എംഎല്‍എ എന്നോ പൊതുപ്രവര്‍ത്തകന്‍ എന്നോ ഉള്ള പരിഗണന നല്‍കാതെയുള്ള ഈ അറസ്റ്റ് നിയമസഭയില്‍ രൂക്ഷമായ വാക്‌പോരിന് കാരണമായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ താന്‍ അനുഭവിച്ച ക്രൂരമായ പീഡനങ്ങള്‍ പിന്നീട് പിണറായി തന്നെ വിവരിച്ചിട്ടുണ്ട്. പിണറായി ഉള്‍പ്പെടെ പത്ത് പ്രതിപക്ഷ എംഎല്‍എമാരാണ് അന്ന് അറസ്റ്റിലായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍