ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം
പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇത്തവണ രണ്ടിലയ്ക്ക് പകരം കൈതച്ചക്ക ചിഹ്നത്തില്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് അനുവദിക്കാത്തതിനാലാണ് ജോസ് ടോമിന് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ലഭിക്കാതെ വന്നത്.
ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു. കൈതച്ചക്ക, ഓട്ടോറിക്ഷ, ഫുട്‌ബോള്‍ എന്നീ ചിഹ്നങ്ങളിലൊന്നാണ് ജോസ് ടോം ആവശ്യപ്പെട്ടത്. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഓട്ടോറിക്ഷ ചിഹ്നം സ്വന്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ജോസ് ഉള്‍പ്പെടെ ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്നും ജോസ് ടോം പ്രതികരിച്ചു. ചിഹ്നം ഏതായാലും തനിക്ക് വിജയം ഉറപ്പാണെന്നായിരുന്നു ജോസിന്റെ പ്രതികരണം.
also read:‘ചര്‍ച്ച് വിരുദ്ധ’ നിലപാട്: മാതൃഭൂമി പത്രവും ചാനലും ബഹിഷ്കരിക്കാൻ ആഹ്വാനം