UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള യാത്രയുടെ സമാപനചടങ്ങില്‍ നിന്നും പിജെ ജോസഫ് വിട്ടുനില്‍ക്കുന്നു: കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കോ?

പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങില്‍ ജോസഫിന്റെ അസാന്നിധ്യമാണ് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്.

ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര തിരുവനന്തപുരത്തെത്തിച്ചേര്‍ന്നു. പുത്തരിക്കണ്ടം മൈതാനത്ത് സമാപന ചടങ്ങുകള്‍ നടക്കുകയാണ്. 24ന് കാസര്‍കോട് നിന്നുമാണ് യാത്ര ആരംഭിച്ചത്. 140 നിയോജക മണ്ഡലങ്ങളും കടന്നാണ് യാത്ര തിരുവനന്തപുരത്ത് എത്തിയത്. അതേസമയം യാത്ര പൂര്‍ത്തിയാകുമ്പോള്‍ കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിന്റെ വക്കിലാണ്.

പി ജെ ജോസഫ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് അതിനുള്ള തെളിവ്. അദ്ദേഹം ദുബായിലായതിനാലാണ് പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യമാണ് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. കൊല്ലത്ത് വച്ച് ജോസഫ് യാത്രയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍