UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ്

ജോസഫിന്റെ എതിര്‍പ്പ് യുഡിഎഫ് നേതൃത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് ടോം

പാലാ ഉപതെരഞ്ഞെടുപ്പില്‍ പിജെ ജോസഫ് പക്ഷം പ്രഖ്യാപിച്ച ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പുലിക്കുന്നേല്‍. ജോസ് കെ മാണി പക്ഷമാണ് ഇദ്ദേഹത്തിന്റെ പേര് യുഡിഎഫ് നേതൃത്വത്തോട് നിര്‍ദ്ദേശിച്ചത്.

അതേസമയം ജോസഫിന്റെ എതിര്‍പ്പ് യുഡിഎഫ് നേതൃത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് ടോം അറിയിച്ചു. ആര്‍ക്കും കീഴടങ്ങേണ്ട ആവശ്യം ജോസ് കെ മാണി വിഭാഗത്തിനില്ലെന്നും ജോസ് ടോം വ്യക്തമാക്കി. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാലായില്‍ സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിന്റെ പേര് ജോസ് കെ മാണി വിഭാഗം യുഡിഎഫിന് മുന്നില്‍ വച്ചത്. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ പി ജെ ജോസഫ് വിഭാഗം ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

അതേസമയം നിഷയോ മാണി കുടുംബത്തിലെ ആരും തന്നെയോ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ജോസ് കെ മാണി ഇന്ന് വൈകിട്ടോടെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഒരു പേരിലെത്തിയെന്നാണ് തോമസ് ചാഴിക്കാടന്‍ എംപി പ്രതികരിച്ചത്. മാത്രമല്ല, ജോസ് കെ മാണിയുടെ ആവശ്യപ്രകാരമാണ് മാണി കുടുംബത്തിലെ ആരെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതെന്നും ചാഴിക്കാടന്‍ പറഞ്ഞു.

also read:‘ഞങ്ങൾ പാടാൻ അനുമതി കൊടുത്തയാൾ’ എന്നതായിരുന്നു ബ്രാഹ്മണ്യത്തിന് യേശുദാസിനോടുള്ള സമീപനം; അദ്ദേഹത്തിന്റെ പാഠഭേദങ്ങൾക്ക് പിന്തുടര്‍ച്ച ഉണ്ടായില്ല: ടിഎം കൃഷ്ണ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍