UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയെ നീക്കണമെന്ന ഹര്‍ജി: വാദത്തിനൊരുങ്ങാന്‍ എജിയോട് കോടതി

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന ഹൈക്കോടതിയുടെ തന്നെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് പിണറായിക്കെതിരെ ഹര്‍ജി

മുഖ്യമന്ത്രി പിണറായി വിജയനെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് സൂചിപ്പിച്ച് ഹൈക്കോടതി. ഹര്‍ജിയില്‍ വാദത്തിനൊരുങ്ങാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. കേസ് ഈമാസം 30ന് വീണ്ടും പരിഗണിക്കും.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന ഹൈക്കോടതിയുടെ തന്നെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് പിണറായിക്കെതിരെയുള്ള ഹര്‍ജി സമര്‍പ്പിച്ചത്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയുമായി തുടരാന്‍ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ലേക്പാലസ് ഭൂമി കയ്യേറ്റ വിഷയത്തില്‍ അന്വേഷണം നടത്താനുള്ള റവന്യു മന്ത്രിയുടെ ഉത്തരവാണ് അതേമന്ത്രിസഭയില്‍ മന്ത്രിയായിരുന്ന തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

ഇത് കൂട്ടുത്തരവാദിത്വമില്ലായ്മയുടെ തെളിവാണെന്ന് അന്ന് തന്നെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിന് ശേഷം നാല് മന്ത്രിമാര്‍ തോമസ് ചാണ്ടി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് മുന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാര്‍ ഹര്‍ജി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍