UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എകെ ശശീന്ദ്രന് തിരിച്ചടി; ഹണീട്രാപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

ഇതോടെ എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് അനിശ്ചിതത്വത്തിലായി

മുന്‍മന്ത്രി എകെ ശശീന്ദ്രന്‍ ഉള്‍പ്പെടുന്ന ഹണീട്രാപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി ഇന്ന് രാവിലെയാണ് ഹൈക്കോടതി പരിഗണിച്ചത്.

എന്നാല്‍ ഇക്കാര്യത്തിലെ തീരുമാനം ഉച്ചയ്ക്ക് ശേഷം അറിയിക്കാമെന്നായിരുന്നു അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേസ് റദ്ദാക്കണമെന്ന ഹര്‍ജി പിന്‍വലിക്കുകയാണെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഏതാനും ദിവസത്തിനകം വിധി പറയുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ നീക്കം. ഇതോടെ എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് അനിശ്ചിതത്വത്തിലായി.

ഹണീട്രാപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്‌തെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും ഹര്‍ജി ചേര്‍ന്നവര്‍ വാദിച്ചു. അതേസമയം വാദിയും പ്രതിയും കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ വിചാരണ സമയത്ത് കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍