UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

മുഖ്യമന്ത്രി പിണറായി വിജയനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ സര്‍ക്കാരിനെതിരായ ഹര്‍ജിയും മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതും ഇതിന് തെളിവാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാറാണ് ക്വാ വാറണ്ടോ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലംനികത്തലും പുറംപോക്ക് കയ്യേറലും സംബന്ധിച്ച് ആലുപ്പഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെയാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത്. ഇത് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നായിരുന്നു വിലയിരുത്തല്‍.

മന്ത്രിയ്ക്ക് സ്വന്തം സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണ് ഇതില്‍ നിന്നും തെളിയുന്നത്. ഇതുതന്നെ അയോഗ്യതയ്ക്ക് പറ്റിയ കാരണമാണ്. മന്ത്രിക്ക് സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? അങ്ങനെ ചെയ്യുന്ന മന്ത്രിയ്ക്ക് മന്ത്രിസഭയില്‍ ഇനിയെങ്ങനെ ഇരിക്കാനാകുമെന്നും കോടതി ചോദിക്കുന്നു. കേട്ടുകേള്‍വിയില്ലാത്ത കാര്യമാണതെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ ഒരു മന്ത്രി ഹര്‍ജി നല്‍കിയ ചരിത്രം ഇന്ത്യയിലെ ഒരു കോടതിയിലും ഇല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍