UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ മരണകാരണം വിഷം: അസ്വാഭാവികത ഇല്ലെന്നും പോലീസ്

ലിഗയുടെ കുടുംബത്തിന്റെ ആശങ്ക പരിഗണിച്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തും

കോവളത്ത് കാണാതായി തിരുവല്ലത്തിന് സമീപത്തെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അയര്‍ലന്‍ഡ് സ്വദേശി ലിഗ സ്‌ക്രോമേന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോലീസ്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മരണകാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന സംശയത്തിലാണ് പൊലീസ്.

അതേസമയം ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു കിട്ടും. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര അറിയിച്ചു. ലിഗയുടെ കുടുംബത്തിന്റെ ആശങ്ക കൂടി പരിഗണിച്ചാണ് ഇത്. വിദേശി പുറത്തിറങ്ങിയാല്‍ പാസ്‌പോര്‍ട്ടോ കോപ്പിയോ കൈവശം വെക്കണം. എന്നാല്‍ ലിഗയുടെ കൈവശം ഇതൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൃതദേഹം കണ്ടെത്തിയ പ്രദേശം മുഴുവന്‍ പൊലീസ് പരിശോധിച്ചു. സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. ഒരു ലെറ്ററും സിഗററ്റും മാത്രമാണ് ലഭിച്ചത്.

മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയില്‍ കണ്ടെത്തിയത്. ഒരു പാദവും വേര്‍പെട്ട നിലയിലാണ് കണ്ടത്തിയത്. ഇതിനാല്‍ മരണകാരണം രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു. ആന്തരിക അവയവ ഭാഗങ്ങള്‍ പരിശോധനക്കായി കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ലിഗയെ അന്വേഷിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടി ലിഗയുടെ സഹോദരി ഇലീസ് സ്‌ക്രോമേന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

ദുരൂഹത മാറാതെ അയര്‍ലണ്ട് സ്വദേശി ലിഗയുടെ മരണം; ചെന്തിലാക്കരിയില്‍ എത്തിയതെങ്ങനെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍