UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വധശ്രമക്കേസ് പ്രതികളെ സംരക്ഷിച്ച് യൂണിവേഴ്‌സിറ്റി കോളേജ്; പത്തൊമ്പതില്‍ ആറ് പ്രതികള്‍ക്ക് മാത്രം സസ്‌പെന്‍ഷന്‍

കോളേജിന്റെ നിസ്സഹകരണം മൂലം പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പോലീസിന് സാധിച്ചിട്ടില്ല

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളെ സംരക്ഷിച്ച് യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതില്‍ പോലീസ് തിരിച്ചറിഞ്ഞ പത്തൊമ്പത് പ്രതികളില്‍ ആറ് പ്രതികളെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കോളേജിന്റെ നിസ്സഹകരണം മൂലം പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പോലീസിന് സാധിച്ചിട്ടില്ല. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ 19 പേരെയാണ് തിരിച്ചറിഞ്ഞത്. ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ആറ് പേര്‍ക്ക് മാത്രമാണ് സസ്‌പെന്‍ഷന്‍.

13 പേര്‍ക്കെതിരെയുള്ള അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചെങ്കിലും യൂണിവേഴ്‌സിറ്റി കോളേജിന്റെ സഹകരണം ഇതിന് ലഭിച്ചില്ല. കുട്ടികളുടെ വിവരങ്ങളടക്കം നല്‍കാന്‍ കോളേജ് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പോലീസിന്റെ ആരോപണം. എസ്എഫ്‌ഐയുടെയും മറ്റും സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് യൂണിവേഴ്‌സിറ്റി ഇവര്‍ക്ക് വിവരങ്ങള്‍ കൈമാറാത്തത് എന്നാണ് പോലീസിന്റെ ആരോപണം.

ഇതുകാരണം ആറ് പേരില്‍ മാത്രം സസ്‌പെന്‍ഷന്‍ നടപടികള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ ഉത്തരക്കടലാസ് ചോര്‍ച്ച കേസില്‍ പ്രതിയായ എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്തിനെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുത്തു.

read more:ബിഷപ്പ് ഫ്രാങ്കോക്കെതിരായ പീഡന കേസ്: ലാബ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതും പോലീസിന് നല്‍കിയതും വ്യത്യസ്തം, അട്ടിമറിയോയെന്ന് കന്യാസ്ത്രീകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍