UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാറിന് വേണ്ടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; കഴക്കൂട്ടം പോലീസിനെതിരെ പരാതി

അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ വച്ച് ഹോക്കി സ്റ്റിക്ക് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. കുളത്തൂര്‍ സ്വദേശി രാജീവാണ് കഴക്കൂട്ടം പൊലീസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ വച്ച് ഹോക്കി സ്റ്റിക്ക് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രാജീവ് പറയുന്നു.

പുറത്തും കാലിലും ഉള്‍പ്പെടെ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കഴക്കൂട്ടത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെയാണ് രാജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഘപരിവാറിന് വേണ്ടി പോലീസ് തന്നെ മര്‍ദ്ദിച്ചെന്നാണ് രാജീവിന്റെ പരാതിയില്‍ പറയുന്നത്.

അതേസമയം, അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രമോദ് കുമാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഇയാള്‍ മണല്‍ ലോബിയുടെ ആളാണ്. സിഐയും സംഘവും ഇയാളെ സ്റ്റേഷനില്‍ പിടിച്ചു കൊണ്ടുവന്നിരുന്നു. അതേസമയം പോലീസ് ഇയാളെ മര്‍ദ്ദിച്ചിട്ടില്ലന്നെും പ്രമോദ് കുമാര്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍