UPDATES

കൊച്ചിയില്‍ സിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പരിക്ക്

ഞാറയ്ക്കല്‍ സിഐയ്ക്ക് നേരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ മാര്‍ച്ച്

കൊച്ചിയില്‍ സിപിഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെ നിരവധി സിപിഐ നേതാക്കള്‍ക്ക് പരിക്കേറ്റു. സിപിഐ നടത്തിയ പ്രകടനത്തിന് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഞാറയ്ക്കല്‍ സിഐയ്ക്ക് നേരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ മാര്‍ച്ച്. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയുമായിരുന്നു. വൈപ്പിന്‍ കോളേജിലെ എസ്എഫ്‌ഐ ആക്രമണത്തില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് സിഐയ്‌ക്കെതിരായ പ്രതിഷേധത്തിന് കാരണം.

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി വി സഞ്ജിത്തിനും ഗുരുതരമായി പരിക്കേറ്റു. പോലീസിന് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ആദ്യഘട്ടത്തില്‍ പോലീസ് സംയമനം പാലിച്ചെങ്കില്‍ തങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതോടെയാണ് പോലീസ് നടപടിയ്‌ക്കൊരുങ്ങിയത്. നേതാക്കള്‍ പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ അടങ്ങിയിരുന്നില്ല. അഞ്ഞൂറിലേറെ പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

read more:രാജ് കുമാര്‍ തട്ടിച്ചെന്നു പറയുന്ന കോടികള്‍ എവിടെ? കസ്റ്റഡി മരണക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതിനു പിന്നില്‍ ആരെയൊക്കെയോ സംരക്ഷിക്കാനുള്ള ശ്രമമെന്ന് ബന്ധുക്കള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍