UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടി ആക്രമിക്കപ്പെട്ട കേസ്; പൊലീസുകാരന്‍ അറസ്റ്റില്‍

കളമശ്ശേരി എ ആര്‍ ക്യാമ്പിലെ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ സഹായം ചെയ്ത പൊലീസുകാരന്‍ അറസ്റ്റിലായി. കളമശേരി എ ആര്‍ ക്യാമ്പിലെ അനീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു.

അറസ്റ്റിലായ ശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന സമയത്ത് ദിലീപിനെ വിളിക്കാന്‍ സുനിക്ക് അനീഷ് തന്റെ ഫോണ്‍ കൈമാറിയിരുന്നു. ഈ ഫോണില്‍ നിന്നു സുനി നടനെ വിളിക്കുകയും ദിലീപേട്ടാ കുടുങ്ങി എന്നു പറയുകയുമുണ്ടായി. ഈ ശബ്ദസന്ദേശം അടക്കം അനീഷിന്റെ മാപ്പപേക്ഷയും അന്വേഷണസംഘം കോടതി മുമ്പാകെ തെളിവായി നല്‍കി. അറസ്റ്റിലായ ഉടനെ പള്‍സര്‍ സുനി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നതിനുള്ള തെളിവുകള്‍ക്കൊപ്പമാണ് പൊലീസുകാരന്റെ കുറ്റസമ്മതവും ഹാജരാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍