UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്: വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം ലഭിച്ചു

ജസ്‌നയുടെ ആണ്‍ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു

റാന്നിയില്‍ നിന്നും കാണാതായ ജസ്‌നയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പലയിടങ്ങളിലായി പോലീസ് സ്ഥാപിച്ച വിവര ശേഖരണ പെട്ടികളില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ലഭിച്ച കത്തുകളില്‍ ഏഴെണ്ണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

ഇതിനിടെ ജസ്‌നയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസിന് രക്തം പുരണ്ട വസ്ത്രം ലഭിച്ചു. കൂടാതെ ജസ്‌നയുടെ ആണ്‍ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ജസ്‌നയും ഇയാളും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജസ്‌ന അവസാനം സന്ദേശമയച്ചതും ഈ സുഹൃത്തിനാണ്. ജസ്‌നയുടെ വീടിന് സമീപം തന്നെ താമസിക്കുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ സഹപാഠിയുമാണ്. അതേസമയം സുഹൃത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പത്തനംതിട്ട എസ് പി അറിയിച്ചു.

ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. ജസ്‌നയെ കാണാതായി മൂന്ന് മാസം പിന്നിടുമ്പോഴാണ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നത്. ജസ്‌നയ്ക്കായി വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍