UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദാരിദ്ര്യം പറഞ്ഞത് വെറുതെയോ? ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് ലക്ഷങ്ങളെന്ന് പോലീസ്

മരണശേഷം പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് പോലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ അഞ്ച് ലക്ഷത്തോളം രൂപയുണ്ടായിരുന്നതായി പോലീസ്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാപ്പുവിനെ കഴിഞ്ഞ ദിവസമാണ് വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹായിക്കാന്‍ ആരുമില്ലാത്തതിനാലും പണമില്ലാത്തതിനാലും ഇദ്ദേഹത്തിന് കൃത്യമായ ചികിത്സ പോലും ലഭിക്കുന്നുണ്ടായിരുന്നില്ലെന്നാണ് പറഞ്ഞിരുന്നത്.

മരണശേഷം പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് പോലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്. പാപ്പുവിന്റെ കൈവശം തന്നെ മൂവായിരത്തോളം രൂപയുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഓടക്കാലി ശാഖയിലെ പാസ്ബുക്ക് അനുസരിച്ച് 4.52 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ അവശേഷിച്ചിരുന്നത്.

ഇന്നലെ വീടിന് സമീപത്തുള്ള വെസ്റ്റേണ്‍ ഫാം പരിസരത്താണ് പാപ്പുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ച പോലീസ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മൂവായിരം രൂപ കണ്ടെത്തിയിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗിലാണ് ബാങ്ക് പാസ്ബുക്ക് ഉണ്ടായിരുന്നത്.

ജിഷയെ മാത്രമല്ല, പാപ്പുവിനെയും കൊന്നത് നമ്മളാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍