UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലുവയില്‍ എഎസ്‌ഐ ജീവനൊടുക്കിയ നിലയില്‍

കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറയുന്നു.

ആലുവയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തടിയിട്ടപറമ്പ് സ്റ്റേഷനിലെ പോലീസ് എഎസ്‌ഐ ബാബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറച്ച് ദിവസമായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറയുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

also read:“ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറാന്‍ ലജ്ജയില്ലേ? ഈ വൈദികന്‍ വ്യാജ പ്രൊഫൈലിലൂടെയും എന്നെ ആക്രമിച്ചു”; സോഷ്യല്‍ മീഡിയയിലൂടെ ‘അനാശാസ്യ’ പ്രചാരണം നടത്തിയ ഫാ. നോബിളിനെതിരെ സി. ലൂസി കളപ്പുരയ്ക്കല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍