UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രതിഷേധം: 250ലേറെ പേര്‍ക്കെതിരെ കേസെടുത്തു

ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായി പന്ത്രണ്ട്‌ മണിക്കൂറിന് ശേഷവും നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടരുകയാണ്.

നെടുമ്പാശേരിയില്‍ പ്രതിഷേധിക്കുന്ന 250ലേറെ പേര്‍ക്കെതിരെ കേസെടുത്തു. നിരോധന മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസ്. പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന പരാതിയുമായി വിമാനത്താവള അധികൃതര്‍ രംഗത്തെത്തിയിരുന്നു.

വിമാനത്താവള പോലീസിനോട് ഇത് സംബന്ധിച്ച ആശങ്ക അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസ്. ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായി പന്ത്രണ്ട്‌ മണിക്കൂറിന് ശേഷവും നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടരുകയാണ്. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ നാമജപ പ്രതിഷേധവുമായി ഇപ്പോഴും വിമാനത്താവളത്തിലുണ്ട്. അതേസമയം തൃപ്തിയെ അനുനയിച്ച് തിരികെയയ്ക്കാനുള്ള നീക്കവും വിജയിച്ചില്ല. ദര്‍ശനം നടത്താതെ തിരിച്ച് പോകുന്നില്ലെന്നാണ് അവരുടെ നിലപാട്.

ദര്‍ശനത്തിന് സൗകര്യം ഒരുക്കണമെന്നാണ് അവര്‍ സര്‍ക്കാരിനോടും പോലീസിനോടും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആറ് യുവതികള്‍ക്കൊപ്പം പുലര്‍ച്ചെ 4.45നാണ് തൃപ്തി കൊച്ചി വിമാനത്താവളത്തിലെത്തിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് ഉള്ളത്.

പോലീസ് ഉദ്യോഗസ്ഥരും സിയാല്‍ എംഡി അടക്കമുള്ള ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി. ആഭ്യന്തര വകുപ്പിനെ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സ്വന്തം നിലയില്‍ വാഹന, താമസ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണെങ്കില്‍ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തെത്തിക്കാമെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന ഉറപ്പ്.

ശബരിമലയില്‍ അയ്യപ്പനുണ്ട്; നെടുമ്പാശേരിയിലോ?

‘ബൂത്ത് തലത്തിൽ അയ്യപ്പവിശ്വാസികളെ സംഘടിപ്പിക്കണം’; ശബരിമലയെ ദക്ഷിണേന്ത്യ പിടിക്കാൻ ഉയോഗിക്കണമെന്ന് അമിത് ഷാ

പോലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ഇടയുന്നു: നിയന്ത്രണങ്ങളില്‍ അതൃപ്തി

പിണറായി നവോത്ഥാന പ്രസംഗം നടത്തിയ തെരുവുകളിലിപ്പോൾ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍