UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്‌കൂള്‍ ബസില്‍ നിന്നും തട്ടിക്കൊണ്ടു പോയ നാലു വയസുകാരനെ രക്ഷപെടുത്തി

തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

സ്‌കൂള്‍ ബസില്‍ നിന്നും തട്ടിക്കൊണ്ടു പോയ നാലു വയസുകാരനെ അക്രമിസംഘത്തില്‍ നിന്നും പൊലീസ് രക്ഷപെടുത്തി. ഏറ്റുമുട്ടലില്‍ അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഡല്‍ഹിയിലാണ് സംഭവം.

10 ദിവസങ്ങള്‍ക്കു മുമ്പാണ് കുട്ടികളുമായി വരികയായിരുന്ന ബസ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തിയത്. ബസിനുള്ളില്‍ കടന്നു കയറിയ ഇവര്‍ ഡ്രൈവറെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയശേഷമാണ് നഴ്‌സറി വിദ്യാര്‍ത്ഥിയായ കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയെ കൊണ്ടു പോകുന്നത് തടയാന്‍ നോക്കിയ ഡ്രൈവറുടെ കാലില്‍ വെടിവച്ചശേഷമാണ് അക്രമി സംഘം കടന്നുകളഞ്ഞത്. റിപ്പബ്ലിക് ദിന ചടങ്ങിനും ആസിയാന്‍ സമ്മേളനത്തിനുമായെല്ലാം തലസ്ഥാന നഗരിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന അതേ അവസരത്തിലാണ് ഈ സംഭവവും നടന്നത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെ പൊലീസ് പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ജനുവരി 28 ന് കുട്ടിയുടെ മാതാപിതാക്കളെ തേടി അക്രമികളുടെ ഫോണ്‍ വന്നതോടെയാണ് പൊലീസിന് ഇവരെ കുറിച്ച് സൂചനകള്‍ കിട്ടിയത്. കുട്ടിയെ വിട്ടുകിട്ടാന്‍ 50 ലക്ഷം മോചനദ്രവ്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോണ്‍. ഈ ഫോണ്‍ കോള്‍ പിന്തുടര്‍ന്ന പൊലീസ് ഷാഹിബാദിലെ ഷാലിമാര്‍ സിറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അക്രമികള്‍ ഉണ്ടെന്ന വിവരം കണ്ടെത്തി. തുടര്‍ന്ന് ഇവിടെയെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമി സംഘം വെടിയുതിര്‍ത്തതോടെയാണ് പ്രത്യാക്രമണം ഉണ്ടായത്. ഇതില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെടുയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍