UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലുവയിലെ കവര്‍ച്ച: 25 കിലോ സ്വര്‍ണത്തിന്റെ ഉറവിടവും പരിശോധിക്കുമെന്ന് പോലീസ്

നഗരത്തിലെ സ്വകാര്യ ജ്വല്ലറിയില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്

ആലുവ ഇടയാറിലെ സ്വര്‍ണക്കവര്‍ച്ച നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. ഏതാനും ദിവസത്തെ ആസൂത്രണത്തിന് ശേഷമാകും മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ ജ്വല്ലറി ജീവനക്കാരെയും സ്വര്‍ണശുദ്ധീകരണ ശാലയിലെ ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും. അതേസമയം സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

നഗരത്തിലെ സ്വകാര്യ ജ്വല്ലറിയില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്. 25 കിലോയോളം സ്വര്‍ണം കവര്‍ന്നുവെന്നാണ് വിവരം. ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

ഇടയാറിലെ സിആര്‍ജി മെറ്റലേഴ്സിലേക്കാണ് സ്വര്‍ണം കൊണ്ടുപോയത്. സ്വര്‍ണം കൊണ്ടുപോയ വാഹനത്തിലെ ആളുകളെ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ ആക്രമിച്ചാണ് കവര്‍ച്ച് നടത്തിയത്. കാറിലുണ്ടായിരുന്നവര്‍ക്ക് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാറിനെ പിന്തുടര്‍ന്ന് എത്തിയവരാണ് അക്രമികള്‍ എന്നാണ് കരുതുന്നത്.
read more: ‘അതേ, അമ്മ നന്നായിരിക്കുന്നു, ഇപ്പോഴും ജയിലിലാണ്’; മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത പ്രൊഫ. ഷോമ സെന്നിന്റെ മകള്‍ കോയല്‍ സെന്നിന്റെ കുറിപ്പുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍