UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിപി വധക്കേസ്: പികെ കുഞ്ഞനന്തനെ വിട്ടയയ്ക്കാന്‍ നീക്കം

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ മാസത്തില്‍ പതിനഞ്ച് ദിവസവും സ്വന്തം വീട്ടില്‍ തന്നെയാണ് താമസമെന്ന് കെ കെ രമ

ടി പി ചന്ദ്രശേഖരന്‍ വധം ഗൂഢാലോചനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തനെ വിട്ടയയ്ക്കാന്‍ നീക്കം. ശിക്ഷ വെറും മൂന്ന് വര്‍ഷം മാത്രം പൂര്‍ത്തിയായപ്പോഴാണ് സിപിഎമ്മിന്റെ വിശ്വസ്തനായ കുഞ്ഞനന്തനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

എഴുപത് വയസ് തികഞ്ഞെന്ന കാരണം കാണിച്ചാണ് കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം നടക്കുന്നത്. നേരത്തെ ടിപി കേസ് പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കുന്നത് സംബന്ധിച്ച് കൊളവല്ലൂര്‍ എസ്‌ഐ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമയുടെ മൊഴിയെടുത്തിട്ടുണ്ട്. അതേസമയം കണ്ണൂര്‍ എസ്പിയുടെ ഈ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നീങ്ങുമെന്ന് കെകെ രമ അറിയിച്ചു.

തുടര്‍ച്ചയായി ജയില്‍ അധികൃതര്‍ കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാസത്തില്‍ പതിനഞ്ച് ദിവസവും ഇദ്ദേഹം സ്വന്തം വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്നും രമ ആരോപിച്ചു. പ്രായാധിക്യമുള്ള തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ എസ്പിയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ശിക്ഷാ ഇളവിന് നിശ്ചിത കാലയളവ് ശിക്ഷ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കുഞ്ഞനന്തന്‍ ഇതുവരെയും മൂന്ന് വര്‍ഷം മാത്രമാണ് ശിക്ഷ പൂര്‍ത്തിയാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍