UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം: പ്രമുഖ നടീനടന്മാരുടെ ഫോണ്‍ വിളികള്‍ പോലീസ് നിരീക്ഷിച്ചു

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികള്‍ക്ക് നിര്‍മ്മാണത്തിലിരിക്കുന്ന അഞ്ച് ചിത്രങ്ങളില്‍ മികച്ച റോളുകള്‍ വാഗ്ദാനം ചെയ്തതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രമുഖ നടീനടന്മാരുടെ ഫോണ്‍ വിളികള്‍ പോലീസ് നിരീക്ഷിച്ചെന്ന് സൂചന. താരസംഘടനയായ എഎംഎംഎയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളിലാണ് നടീനടന്മാരുടെ സ്വകാര്യ ഫോണ്‍ നമ്പരുകള്‍ പോലീസ് നിരീക്ഷിച്ചത്.

കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമിച്ചെന്നാണ് പോലീസിന് വിവരം ലഭിച്ചത്. മലയാളത്തിലെ ഒരു മുന്‍നിര നടിയുടെ സമീപകാല നീക്കങ്ങളും പോലീസിന് സംശയമുണ്ടാക്കിയിട്ടുണ്ട്. സിനിമരംഗത്തെ ഇരുപത് സാക്ഷികളുടെ മൊഴികള്‍ പ്രോസിക്യൂഷന് വിചാരണ കാലഘട്ടത്തില്‍ നിര്‍ണായകമാണ്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നതിനാല്‍ എത്രയും വേഗം സാക്ഷി വിസ്താരം ആരംഭിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്.

അതേസമയം കേസിലെ സാക്ഷികള്‍ക്ക് നിര്‍മ്മാണത്തിലിരിക്കുന്ന അഞ്ച് ചിത്രങ്ങളില്‍ മികച്ച റോളുകള്‍ വാഗ്ദാനം ചെയ്തതായും അന്വേഷണ സംഘത്തിന് രണ്ട് മാസം മുമ്പ് വിവരം ലഭിച്ചിരുന്നു. ഇതില്‍ രണ്ട് സിനിമകള്‍ ദിലീപിന്റെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നവയാണ്. പ്രതിഫല തുകയായി വന്‍തുക കൈമാറാമെന്നാണ് വാഗ്ദാനം. സാക്ഷിപ്പട്ടികയിലുള്ളവര്‍ ഈ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവയുടെ നിര്‍മ്മാണവും പോലീസിന്റെ നിരീക്ഷണത്തിലാണ്. കേസിന്റെ സാക്ഷി വിസ്താരം വൈകിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനാണെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രതിഭാഗത്തിന്റെ ഈ ശ്രമത്തിനെതിരെ വിചാരണ കോടതിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എഎംഎംഎയുടെ നേതൃനിരയിലേക്ക് ദിലീപിനെ തിരികെയെത്തിക്കാന്‍ ഒരു നിര്‍മ്മാതാവും സംവിധായകനും ചരടുവലിച്ചതായി സംഘടനയിലെ ചിലരുടെ ഫോണ്‍ വിളികളില്‍ നിന്നും പോലീസിന് വ്യക്തമായതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

മനോരമയുടെ ‘ചിറ്റമ്മ’ പ്രയോഗം ആ സ്ത്രീവിരുദ്ധ സ്കിറ്റിനേക്കാള്‍ അപഹാസ്യം

ഇവര്‍ വില്‍ക്കുന്ന ‘ദാക്ഷായണി ബിസ്‌ക്കറ്റുകള്‍’ നാമിനി വാങ്ങി കഴിക്കണോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍