UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാഴ്‌സലില്‍ ഭീഷണിക്കത്തിനൊപ്പം വന്ന സാധനം കണ്ട് തപാല്‍ ജീവനക്കാരി ഞെട്ടി!

ശത്രുക്കളാരുമില്ലെന്ന് വ്യക്തമാക്കിയ അനില അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

താപാല്‍ ജീവനക്കാരിക്ക് പാഴ്‌സലായി പാമ്പിനെ അയച്ചുകൊടുത്ത് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പാഴ്‌സലില്‍ ഇവരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തുമുണ്ടായിരുന്നു.

വര്‍ക്കല പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമണായ കിളിത്തട്ട് മുക്ക് പാര്‍വതി മന്ദിരത്തില്‍ അനില ലാലിനാണ്(60) കോംപ്ലിമെന്ററി പാഴ്‌സലായി പാമ്പിനെക്കിട്ടിയത്. ഇന്നലെ രാവിലെ പോസ്റ്റ് ഓഫീസിലെത്തിയപ്പോഴാണ് തന്റെ പേരിലുള്ള പാഴ്‌സല്‍ ഇവര്‍ക്ക് ലഭിച്ചത്. രാവിലത്തെ തിരക്കിനിടയില്‍ പൊതിയഴിച്ച് നോക്കിയെങ്കിലും അകത്തെ പ്ലാസ്റ്റിക് പെട്ടി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. പിന്നീട് ഓഫീസിലെത്തിയ മറ്റ് സഹപ്രവര്‍ത്തകര്‍ കൗതുകത്തിന് പെട്ടി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ വര്‍ക്കല പോലീസില്‍ വിവരമറിയിക്കുകയും പെട്ടി കൈമാറുകയും ചെയ്തു.

ശത്രുക്കളാരുമില്ലെന്ന് വ്യക്തമാക്കിയ അനില അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് പരാതി നല്‍കിയിട്ടുണ്ട്. പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ച് സെന്റീമീറ്റര്‍ നീളമുള്ള പാമ്പ് കാര്യമായി വിഷമുള്ളതല്ലെന്ന് സ്ഥിരീകരിച്ചു. പെട്ടിയില്‍ നിന്നും കണ്ടെത്തിയ ഭീഷണിക്കത്തും പോലീസിന് കൈമാറി.

വര്‍ക്കല ക്ഷേത്രമൈതാനം റോഡിലാണ് പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍