UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അത്ര ശുദ്ധമല്ല ലാളിത്യത്തിന്റെ പേരില്‍ ആഘോഷിക്കപ്പെടുന്ന പ്രതാപ് ചന്ദ്ര സാരംഗിയുടെ ഭൂതകാലം

2002ല്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ അക്രമങ്ങളുടെ ഭാഗമായി ഒറീസ അസംബ്ലി ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയാണ് പ്രതാപ് ചന്ദ്ര സാരംഗി

ലാളിത്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ് നിയുക്ത കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയെ. സാരംഗിയുടെ മുള കൊണ്ടുണ്ടാക്കിയ കുടിലും ഓട്ടോറിക്ഷയിലെ വോട്ട് പിടിത്തവുമെല്ലാം ചിത്രങ്ങള്‍ സഹിതമാണ് സമൂഹ മാധ്യമങ്ങള്‍ കൊണ്ടാടിയത്.

എന്നാല്‍ ഇത്രമാത്രം ആഘോഷിക്കേണ്ടതില്ലെന്നാണ് പ്രതാപ് ചന്ദ്ര സാരംഗിയുടെ ഭൂതകാലം തെളിയിക്കുന്നത്. 2002ല്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ അക്രമങ്ങളുടെ ഭാഗമായി ഒറീസ അസംബ്ലി ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയാണ് പ്രതാപ് ചന്ദ്ര സാരംഗി. അതുപോലെ 1999ല്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ബജ്‌റംഗ് ദള്‍ കൊലപ്പെടുത്തുമ്പോള്‍ ബജ്‌റംഗ് ദളിന്റെ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.

ദാരാ സിംഗ് ഉള്‍പ്പെടെ 12 ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ശിക്ഷ വെട്ടിക്കുറച്ചു.

read more: പട്ടാളക്കാരുടെ തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെട്ട 16 കാരിയായ വയലാര്‍ സമര പോരാളി; കമ്യൂണിസവും നാടകവും സിനിമയും നിറഞ്ഞ കാഞ്ചനയുടെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍