UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഷപ്പ് രാത്രിയില്‍ കന്യാസ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയക്കാറുണ്ടെന്ന് വൈദികന്റെ വെളിപ്പെടുത്തല്‍

ആരും പരാതിപ്പെടാത്തത് അധികാരികളോടുള്ള പേടി മൂലമാണെന്നും വൈദികന്‍

ജലന്തര്‍ ബിഷപ്പിനെതിരെ പുതിയ ആരോപണങ്ങളുമായി വൈദികന്‍ രംഗത്ത്. ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് വൈദികന്റെ വെളിപ്പെടുത്തല്‍.

കന്യാസ്ത്രീകള്‍ക്ക് അശ്ലീല സന്ദേശം അയയ്ക്കുന്നത് ബിഷപ്പിന്റെ പതിവാണ്. ആരും പരാതിപ്പെടാത്തത് അധികാരികളോടുള്ള പേടി മൂലമാണെന്നും വൈദികന്‍ വെളിപ്പെടുത്തുന്നു. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒമ്പത് വൈദികര്‍ക്കൊപ്പം താന്‍ രൂപതയില്‍ ഉന്നയിച്ചതായും ഇദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ രൂപതയില്‍ നിന്നോ സഭയില്‍ നിന്നോ നടപടികളുണ്ടായില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ബിഷപ്പ് മകളെ ഭീഷണിപ്പെടുത്തിയതായി സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെക്കുറിച്ച് പരാതി നല്‍കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2017 നവംബറില്‍ തനിക്ക് മകള്‍ കത്തയച്ചെന്നാണ് ആലപ്പുഴ സ്വദേശിയായ കന്യാസ്ത്രീയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍