UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ജനുവരി മൂന്നിന് വള്ളിക്കോട്-കോട്ടയം ക്ഷേത്രത്തില്‍ ആരംഭിച്ച നാമജപ പ്രതിഷേധത്തില്‍ ഗായത്രിദേവി പങ്കെടുത്തെന്നും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി

ശബരിമല യുവതീപ്രവേശനത്തിനെതിരെ നടന്ന നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. വള്ളിക്കോട് ജിഎല്‍പി സ്‌കൂളിലെ അധ്യാപിക പികെ ഗായത്രീദേവിയെയാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറാണ് ഉത്തരവിറക്കിയത്. ജനുവരി മൂന്നിന് വള്ളിക്കോട്-കോട്ടയം ക്ഷേത്രത്തില്‍ ആരംഭിച്ച നാമജപ പ്രതിഷേധത്തില്‍ ഗായത്രിദേവി പങ്കെടുത്തെന്നും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വള്ളിക്കോട് കൃഷ്ണവില്ലയില്‍ കൃഷ്ണശേഖരന്റെ പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

സര്‍ക്കാരിനെതിരെയുള്ള റാലിയില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപിക പങ്കെടുത്തത് ഗുരുതര അച്ചടക്കലംഘനമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപികയില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍