UPDATES

ട്രെന്‍ഡിങ്ങ്

കണ്ണീരണിഞ്ഞ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് മോദി

ഇതോടെ ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തി കൂടുതല്‍ ശക്തമായതായും മോദി

ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രം ഇന്ന് സാക്ഷിയായത് ഏറെ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക്. ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായതിന് പിന്നാലെ തന്നെ യാത്രയാക്കാനെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്തതിന് പിന്നാലെയായിരുന്നു വികാരനിര്‍ഭരമായ നിമിഷങ്ങള്‍ അരങ്ങേറിയത്.

‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി നിങ്ങള്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിങ്ങളുടെ കണ്ണുകള്‍ പറയുന്നുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇന്ത്യയുടെ ആദരവുണ്ടാകും. ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു’ പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു. കുറച്ചു മണിക്കൂറുകളായി രാജ്യമാകെ സങ്കടത്തിലാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ കൂടെ എല്ലാവരും ഐക്യപ്പെടുകയാണ്. ഈ ബഹിരാകാശ പദ്ധതിയില്‍ നമുക്ക് അഭിമാനമുണ്ട്. ഇതോടെ ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തി കൂടുതല്‍ ശക്തമായതായും മോദി വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്കിടെ വികാരാധീനനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനെ പ്രധാനമന്ത്രി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. നമ്മുടെ ചരിത്രത്തില്‍ തന്നെ പല സാഹചര്യങ്ങളിലും പതുക്കെയായി പോയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പക്ഷെ നമ്മുടെ മനോഭാവത്തെ അതൊന്നും തകര്‍ത്തിട്ടില്ല. നമ്മള്‍ തിരിച്ച് വന്ന് നേട്ടങ്ങള്‍ സ്വന്തമാക്കി. നമ്മുടെ സംസ്‌കാരം ഉന്നതങ്ങളിലെത്താന്‍ കാരണവും അതാണ്.

ഐഎസ്ആര്‍ഒ സംഘം കഠിനാധ്വാനം ചെയ്തു. ഒരുപാട് ദൂരം സഞ്ചരിച്ച ഈ പാഠമാണ് നാം ഉള്‍ക്കൊള്ളേണ്ടത്. ഇത് ഇനിമുതല്‍ നമ്മെ കൂടുതല്‍ കരുത്തരാക്കും. തിളക്കമാര്‍ന്ന നാളെയാണ് നമ്മെ കാത്തിരിക്കുന്നത്. ശാസ്ത്രത്തില്‍ തോല്‍വിയെന്നതില്ല. പരീക്ഷണങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് ഇവിടെ സ്ഥാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

also read:‘ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള കല്ലറ കൂടി ഒരുക്കൂ’; സുപ്രീം കോടതി പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയ മരട് ഫ്ലാറ്റിലെ താമസക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍