എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പേരില്‍ മാത്രമാണ് വ്യത്യാസം. അഴിമതി, വർഗീയത, ജാതീയത ഇതിൽ രണ്ട് കക്ഷികളും ഒരുപോലെ
ഇടതുപക്ഷത്തിന്റേയും കോൺഗ്രസിന്റേയും പരിഹാസങ്ങള്‍ ബിജെപി പ്രവർത്തകരെ ബാധിക്കില്ലെന്നും ത്രിപുരയിലേതിനു സമാനമായി കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്ലം പീരങ്കി മൈതാനത്തു നടന്ന എൻഡിഎ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തെ ബിജെപി ലക്ഷ്യമിടുന്നെന്ന വ്യക്തമായ സൂചന നൽകുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ശൂന്യതയിൽ നിന്നാണ് ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നതു വരെ എത്തിയത്. അങ്ങനെയെങ്കിൽ ഇത് കേരളത്തിലും സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിക്കാനും പ്രധാനമന്ത്രി തയ്യാറായി. കമ്യൂണിസ്റ്റുകൾ വിശ്വാസങ്ങളെയും ഭാരതീയ സംസ്കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ ഇത്രയേറെ വെറുപ്പോടെ ഒരു തീരുമാനം അവർ എടുക്കുമെന്നു കരുതിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ അനീതിയാണ് മുത്തലാഖ്. അതിനെതിരെയുള്ള നിയമം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും എതിര്‍ത്തു. രാഷ്ട്രീയ ാഭത്തിനുവേണ്ടി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മുത്തലാഖിനെ പിന്തുണയ്ക്കുന്നു. സ്ത്രീകള്‍ക്ക് അനിതീമാത്രം നല്കുന്ന മുത്തലാഖിനെ എന്തുകൊണ്ടാണ് അവര്‍ പിന്തുണയ്ക്കുന്നത്- അദ്ദേഹം ചോദിച്ചു.
അടുത്തിടെ സാമ്പത്തിക സംവരണമെന്ന ചരിത്രപരമായ നിയമനിര്‍മ്മാണം നമ്മള് നടപ്പിലാക്കി. എന്നാല്‍ ആ ബില്ലിനെ മൂന്നുപേര്‍ എതിര്‍ത്തു. യു.ഡി.എഫിന്റെ ഭാഗമായ മുസ്ലീംലീഗാണ് ഈ ബില്ലിനെ എതിര്‍ത്തത്. സാമൂഹികനീതി ഉറപ്പുവരുത്താനുള്ള ശ്രമത്തെ ഇവര്‍ എന്തിന് എതിര്‍ത്തു ? ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരുനിലപാടാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
06.40 PM: എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പേരില്‍ മാത്രമാണ് വ്യത്യാസം. അഴിമതി, വർഗീയത, ജാതീയത ഇതിൽ രണ്ട് കക്ഷികളും ഒരുപോലെയാണ്. ഇരുകക്ഷികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും മോദി ആരോപിച്ചു.
PM Modi in Kerala: UDF & LDF are two sides of the same old coin. Different in name, but in corruption, casteism & communalism, they are same. Different in name, but in damaging Kerala’s cultural fabric, they are same. Different in name, but in political violence, they are same. https://t.co/rAbyxgb3UW
— ANI (@ANI) January 15, 2019
06.35 PM: ത്രിപുര കേരളത്തിൽ ആവർത്തിക്കും. അതിന് അധികാലം കാത്തിരിക്കേണ്ടിവരില്ല. കേരളത്തിലെ പാർട്ടി പ്രവർത്തകരെ വിലകുറച്ച് കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ബിജെപിയുടെ നിലപാട് എപ്പോഴും സുവ്യക്തമായിരുന്നു. കേരളത്തിന്റെ സംസ്കാരത്തോടൊപ്പം നിന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപി മാത്രമാണെന്നും കൊല്ലത്തു നടന്ന എൻഡിഎ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു വർഷം മുൻപ് ഇന്ത്യ അതിവേഗം വളരുന്ന രാഷ്ട്രമാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?. ദുർബലമായ സമ്പദ്ഘടന എന്ന നിലയിൽ നിന്ന് ഇത്തരം വളര്‍ച്ചയുണ്ടാകുമെന്ന് കരുതിയിരുന്നോ?. എന്നാൽ ഇന്ന് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു സാഹചര്യമുള്ള കേന്ദ്രമായി ഇന്ത്യ മാറി.രാജ്യം ദ്രുതഗതിയിൽ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അധ്വാനം, കഴിവ് എന്നിവകൊണ്ടു മാത്രമല്ല ഇതെന്നും മോദി വ്യക്തമാക്കി.
06. 10 pm: കൊല്ലം പീരങ്കി മൈതാനത്തെ ബിജെപി പൊതുറാലിയിൽ പരിപാടിയിൽ കേരള സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മാസങ്ങളായി രാജ്യം ശബരിമലയെകുറിച്ച് ചർച്ച ചെയ്യുകയാണ്. കേരള സർക്കാരിന്റെ ശബരിമലയിൽ എടുത്ത നിലപാട് തെറ്റാണെന്ന് തെളിയിക്കും. ശബരിമല വിഷയത്തിൽ കമ്യൂണിസ്റ്റ് സർക്കാർ സ്വീകരിച്ചത് വെറുപ്പിന്റെ നിലപാട്. ഇത്തരം ഒരുനിലപാട് ഒരുിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യുഡിഎഫ് ഇരട്ടത്താപ്പ് സ്വീകരിക്കുന്നു. പാർലമെന്റിൽ ഒന്നും പത്തനംതിട്ടയിൽ വേറൊന്നുമാണ് സ്വീകരിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയും. വർഗീയതയാണ് ഇരുമുന്നണികളും സംസ്ഥാനത്ത് പടർത്തുന്നതെന്നും മോദി ആരോപിച്ചു.
സംസ്ഥാനത്ത് ബിജെപിയുടെ ഗ്രാഫ് ഉയരുകയാണെന്ന് പിഎസ് ശ്രീധരന് പിള്ള
പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് ഇനിയും ഒരു അവസരം കൂടി നല്കിയാൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യമാറുമെന്ന് ബിജെപി സംസ്ഥാന ശ്രീധരന് പിള്ള. എന്‍ഡിഎയുടെ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപിയുടെ ഗ്രാഫ് മുകളിലേക്ക് പോവുകയാണ്. എന്നാൽ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഗ്രാഫ് താഴേക്ക് പോവുകയാണ്. എന്‍ഡിഎ കേരളം ഭരിക്കുമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത് ചരിത്ര മാറ്റത്തിന്റെ സൂചനയാണ്. അതിന് വേണ്ടി എല്ലാവരും മുന്നോട്ട് വരണമെന്നും വിജയം നമുക്കാണെന്നും ശ്രീധരന് പിള്ള ആഹ്വാനം ചെയ്തു.
05.20 pm: ബൈപ്പാസ് നിർമാണം പൂർത്തിയാക്കിയത് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരളം കടന്നുപോയത പ്രളയം തകർത്ത ദിവസങ്ങളിലൂടെ കടന്നുപോയത്. ഇത് മറികടന്നാണ് വികസനം പൂർത്തിയാക്കുന്നത്. മുംബൈ കന്യാപുമാരി ഇടനാഴി ഉടൻ പൂർത്തിയാക്കും. കേരളത്തിൽ ചില പദ്ധതികൾ 30 വർഷമായി മുടങ്ങിക്കിടക്കുന്നു. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പദ്ധതികളെ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
തന്റെ സർക്കാർ അധികാരത്തിലെത്തുമ്പോൾ രാജ്യത്തെ 56 ശതമാണം ഗ്രാമങ്ങളിൽ മാത്രമായിരുന്നു റോഡ് കണക്റ്റിവിറ്റിയി ഉണ്ടായിരുന്നത്. ഇന്നത് 90 ശതമാനമാണ്. ഇത് ഉടൻ നൂറ് ശതമാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറയുന്നു.
PM Modi in Kollam, Kerala: When we formed government, only 56% of rural habitations were connected by a road. Today more than 90% of rural habitations are connected by a road. I am sure that we will definitely achieve the target of 100% soon pic.twitter.com/vv8ZR9Yaik
— ANI (@ANI) January 15, 2019
05.05 pm: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ ജ. പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചാണ് ആശ്രാമം മൈതാനിയിലെ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഉദ്ഘാടനം നിർവഹിച്ചത്.
05.00 pm: ഉദ്ഘാടന ചടങ്ങിൽ ബഹളം ഉണ്ടാക്കിയവരെ ശാസിച്ച് മുഖ്യമന്ത്രി. ബൈപ്പാസ് ഉദ്ഘാടചടങ്ങിൽ സംസാരിക്കുന്നതിനിടെ ആർപ്പുവിളിച്ചവരെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ശബ്ദമുണ്ടാക്കാനായി മാത്രം ചിലരെത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി.
അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ചിലർ ശരണംവിളിച്ചു പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ ചടങ്ങ് എന്തുംകാണിക്കാനുള്ള വേദിയാണെന്ന് കരുതരുതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
04.59 pm:മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു.
04.57 pm: കൊല്ലം ബൈപാസ് ഉദ്ഘാടനച്ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ആശ്രാമം മൈതാനിയിലെ പ്രത്യേകം സജ്ജീകരിച്ച ഉദ്ഘാടന വേദിയിലെത്തി. അൽപസമയത്തിനകം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും.
Kerala: Chief Minister Pinarayi Vijayan felicitates Prime Minister Narendra Modi in Kollam. pic.twitter.com/pDnrmOhbvl
— ANI (@ANI) January 15, 2019
04.20 pm: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. കൊല്ലം ദേശീയപാതയുടെ ഉദ്ഘാടനം അല്‍പ്പസമയത്തികം നിര്‍വഹിക്കും. 5.20 ആണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്ന സമയം. അതിന് ശേഷം കൊല്ലം ആശ്രമം മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുചടങ്ങില്‍ മോദി പങ്കെടുക്കും. അതിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരികെ വരും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വദേശ് ദര്ശന് ഉദ്ഘാടനം മാത്രമാണ് തിരുവനന്തപുരത്തെ ഔദ്യോഗിക പരിപാടി.
അതേസമയം കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്നും എംഎല്‍എയെയും മേയറെയും ഒഴിവാക്കിയിരിക്കുകയാണ്. പകരം ബിജെപി നേതാക്കളെയാണ് ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി കൊല്ലത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചവറ എംഎല്‍എ എം നൗഷാദ് പറഞ്ഞു. ജനാധിപത്യമൂല്യങ്ങളും പ്രോട്ടോക്കോളും കേന്ദ്രസര്‍ക്കാരും ബിജെപിയും ലംഘിച്ചതായും എംഎല്‍എ ആരോപിച്ചു.