UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ഇക്കുറിയും പ്രധാനമന്ത്രി

സൈനിക വേഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

ഇന്ത്യന്‍ സൈനികര്‍ തനിക്ക് കുടുംബാംഗങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനത്തോടെ അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ജമ്മു കാശ്മീര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഗുറെസ് താഴ്‌വരയില്‍ കാവല്‍ നില്‍ക്കുന്ന കരസേന, അതിര്‍ത്തി രക്ഷാ സേന എന്നിവയിലെ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.

സൈനികര്‍ക്ക് മധുര വിതരണം നടത്തിയ പ്രധാനമന്ത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കണമെന്ന ആഗ്രഹമാണ് ഈ വര്‍ഷവും തന്നെ ഇവിടെ എത്തിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു. സൈനിക വേഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. തുടര്‍ച്ചയായി നാലാം തവണയാണ് പ്രധാനമന്ത്രി അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2014ല്‍ സിയാച്ചിനിലെ സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.

ഗുറൈസ് താഴ്‌വരയിലെ സൈനികര്‍ക്കൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിയ്ക്കു മടങ്ങിയത്. ഇവിടെ നിന്ന് തൊട്ടടുത്താണ് പാക് അധീന കാശ്മീര്‍. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഒട്ടേറെ തവണ നുഴഞ്ഞുകയറ്റ ശ്രമങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നടന്നിട്ടുള്ള സ്ഥലമാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍