UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തയ്യാറായത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പങ്കെടുത്തു. മിനമം ചാര്‍ജ് 10 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യം ബസുകള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. മിനിമം ചാര്‍ജ് ഏഴില്‍ നിന്നും എട്ടാക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കൊണ്ടാണ് സമരം ആരംഭിച്ചത്. എന്നാല്‍ സമരം അനാവശ്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമാണെന്നു കാണിച്ച് കാരണമില്ലാതെ സര്‍വീസ് മുടുക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നിങ്ങിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ ഉടമകള്‍ തയ്യാറായിരിക്കുന്നത്.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍