UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ മരണം: അന്വേഷണം കഞ്ചാവ്, ചീട്ടുകളി സംഘങ്ങളിലേക്ക്

ചോദ്യം ചെയ്യലില്‍ മൊഴികളില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്‌

കോവളത്ത് കാണാതാകുകയും ഒരുമാസത്തിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത അയര്‍ലന്‍ഡ് സ്വദേശി ലിഗ സ്‌ക്രോമേന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് കഞ്ചാവ്, ചീട്ടുകളി സംഘങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടതോടെയാണ് അന്വേഷണം ഇവരെ കേന്ദ്രീകരിച്ചാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

മൃതദേഹം കണ്ടെത്തിയ കുറ്റിക്കാട്ടിലേക്ക് ലിഗ പോകുന്നത് കണ്ടെന്നും പോലീസിന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. കോവളത്തിന് സമീപം തിരുവല്ലത്തെ കുറ്റിക്കാട്ടിലാണ് ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും മൃതദേഹം ലിഗയുടേത് തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിചച്ചിട്ടുണ്ട്. മാര്‍ച്ച് 14ന് കാണാതായ ലിഗയുടെ മൃതദേഹം ഏപ്രില്‍ 20ന് കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് ചൂണ്ടയിടാന്‍ പോയ യുവാക്കളാണ് കണ്ടെത്തിയത്. കൊലപാതകമാണെങ്കിലും ആത്മഹത്യയാണെങ്കിലും മാര്‍ച്ച് 15, 16 ദിവസങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. കോവളം, തിരുവല്ലം ഭാഗത്തെ ഒട്ടേറെ നാട്ടുകാരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ലിഗ ഒറ്റയ്ക്ക് കുറ്റിക്കാട്ടിലേക്ക് പോകുന്നതായി രണ്ട് സ്ത്രീകള്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്. കൂടാതെ മൃതദേഹം കണ്ടെത്തയ സ്ഥലം ചീട്ടുകളി സംഘങ്ങളുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും സ്ഥിരം സങ്കേതമാണെന്നും വ്യക്തമായി. ഇവിടെ പതിവായി എത്തുന്നവരില്‍ ചിലരെ ചോദ്യം ചെയ്തപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് ലഭിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കാന്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍