UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയയെ ഹാജരാക്കണം; സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി

ഹാദിയയുടെ നിലപാട് അറിഞ്ഞിട്ടു പിതാവിന്റെയും എന്‍ ഐ എയുടെയും വാദം കേള്‍ക്കാമെന്നും കോടതി

ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രിം കോടതി. നവംബര്‍ 27 ന് മൂന്നുമണിക്ക് മുമ്പ് ഹാദിയയെ കോടതിയില്‍ ഹാജരാക്കണം എന്നാണ് സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നു വീണ്ടും വാദം കേള്‍ക്കുമ്പോഴായിരുന്നു ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഹാദിയയുടെ നിലപാട് അറിഞ്ഞശേഷം അവരുടെ പിതാവ് അശോകന്റെയും എന്‍ ഐ ഐയുടെയും വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അറിയിച്ചു. അതേസമയം അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം കോടതി തളളി. എന്നാല്‍ ഹാദിയയുടെ കാര്യത്തില്‍ മനശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകലാണ് നടന്നിരിക്കുന്നതെന്നാണ് എന്‍ ഐ എ കോടതിയില്‍ പറഞ്ഞത്. തങ്ങളുടെ വിവാഹം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധിയ്‌ക്കെതിരേ ഷഫിന്‍ ജഹാന്‍ നല്‍കിയ പരാതിയാണ് കോടതി പരിഗണിക്കുന്നത്. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി നടപടിക്കെതിരേയും സുപ്രിം കോടതി ചോദ്യമുയര്‍ത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍