UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ വീഡിയോ പ്രചരിപ്പിക്കുന്നതിന് വിലക്ക്

ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത ആശുപത്രിയില്‍ കഴിയുന്ന അന്ത്യനാളുകളിലെ വീഡിയോ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്ക്. ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ആര്‍കെ നഗര്‍ റിട്ടേണിംഗ് ഓഫീസര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നാണ് മുന്‍ എംഎല്‍എ പി വെട്രിവേല്‍ ഈ വീഡിയോ പുറത്തുവിട്ടത്. ജയലളിതയുടെ വിശ്വസ്തയും ഇപ്പോള്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന വികെ ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ പക്ഷത്തിന് വേണ്ടിയാണ് വെട്രിവേല്‍ ഈ വീഡിയോ പുറത്തുവിട്ടത്.

ജയലളിതയുടെ മരണത്തെക്കുറിച്ച് അക്കാലം മുതല്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും വീഡിയോ പുറത്തുവിടുന്നത് അവരെ അപമാനിക്കലാകുമെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിടാതിരിക്കുകയായിരുന്നു. എന്നാല്‍ മരണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലാണ് വീഡിയോ പുറത്തുവിടുന്നതെന്നാണ് വെട്രിവേല്‍ പറഞ്ഞത്. ജയലളിത ആശുപത്രിയിലെത്തുന്നതിന് മരിച്ചിരുന്നില്ലെന്ന് തെളിയിക്കാനാണ് വീഡിയോ പുറത്തുവിടുന്നതെന്നും ദിനകരന്‍ പക്ഷം പറഞ്ഞു. ഇപ്പോള്‍ ഈ വീഡിയോ പുറത്തുവിട്ടത് നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍