UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ലണ്ടനില്‍: കത്വ വിഷയത്തില്‍ വ്യാപക പ്രതിഷേധം

ഇന്ത്യയില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയും വ്യാപക പ്രതിഷേധം

കോമണ്‍വെല്‍ത്ത് തലവന്മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം ഇന്ത്യയിലെ ദലിത്-ന്യൂനപക്ഷ- സ്ത്രീപീഡനങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ മോദിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.

കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധം തെരുവിലേക്ക് നീണ്ടു. കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ കൂറ്റന്‍ ഫ്‌ളക്‌സ് മോദിയ്ക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധം നടന്നത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്‌ളക്‌സുമായി ഓടിയിരുന്നു. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രഭു സഭയിലെ അംഗമായ നസീര്‍ അഹമ്മദും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കാശ്മീര്‍, പഞ്ചാബ്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് നസീറിന്റെ പ്രതിഷേധം. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ആനകളെ വളര്‍ത്തുന്നതും എഴുന്നള്ളിക്കുന്നതും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ ഫോര്‍ എലഫന്റ്‌സും മോദിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍