UPDATES

ട്രെന്‍ഡിങ്ങ്

ആദ്യം മമത മാപ്പ് പറയട്ടെ, മധ്യസ്ഥ ചര്‍ച്ച പിന്നീടാകാം; നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാര്‍

അവര്‍ക്ക് എസ്എസ്‌കെഎമ്മില്‍ പോകാമെങ്കില്‍ എന്‍ആര്‍എസിലും വരാം. അല്ലാത്ത പക്ഷം സമരം ഇനിയും തുടരും

പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി ആദ്യം മാപ്പ് പറയട്ടെയെന്നും അതിന് ശേഷം ചര്‍ച്ചയെക്കുറിച്ച് ആലോചിക്കാമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് മമത ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ മമത നിരുപാധികം മാപ്പ് മാപ്പ് പറയണമെന്നും തങ്ങളുടെ ആറ് ആവശ്യങ്ങളും അംഗീകരിക്കണമെന്നുമുള്ള നിലപാടാണ് ഡോക്ടര്‍മാര്‍ എടുത്തത്.

‘സെക്രട്ടേറിയറ്റിലേക്ക് ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്‍ആര്‍എസ്എം മെഡിക്കല്‍ കോളേജില്‍ മമത നേരിട്ടെത്തുകയും എസ്എസ്‌കെഎം ആശുപത്രിയില്‍ നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയുകയും വേണം’. ജൂനിയര്‍ ഡോക്ടേഴ്‌സ് ഫോറം വക്താവ് അനിരുദ്ധന്‍ ദത്ത പറഞ്ഞു.

അവര്‍ക്ക് എസ്എസ്‌കെഎമ്മില്‍ പോകാമെങ്കില്‍ എന്‍ആര്‍എസിലും വരാം. അല്ലാത്ത പക്ഷം സമരം ഇനിയും തുടരും എന്നാണ് ദത്ത പറയുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ വ്യാഴാഴ്ച എത്തിയ മമത ഡോക്ടര്‍മാരുടെ സമരം ബിജെപി സ്‌പോണ്‍സര്‍ ചെയ്തതാണെന്നാണ് പറഞ്ഞത്. സമരം നാല് ദിവസം പൂര്‍ത്തിയായതോടെ ഡല്‍ഹി എയിംസിലേയും സഫ്ദര്‍ജംഗിലെയും പാട്‌നയിലെയും റായിപുരിലെയും രാജസ്ഥാനിലെയും പഞ്ചാബിലെയും വിവിധ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയും ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയറിയിച്ചു.

കൊല്‍ക്കത്തയിലെ എന്‍ആര്‍സ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം നടത്തുന്നത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിന് കാരണമെന്നായിരുന്നു ആരോപണം.

read more:ഫോണ്‍ ഓഫ് ചെയ്ത് വച്ചു; നാട്ടില്‍ നടന്ന പുകിലൊന്നും സി ഐ നവാസ് അറിഞ്ഞില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍