UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യനിരോധനത്തെ കുറിച്ച് പ്രസംഗിച്ച മന്ത്രിയുടെ വീടിനു നേരെ ചീമുട്ടയേറ്

ചില പ്രത്യേക സമുദായക്കാരെ പരാമര്‍ശിച്ചതാണ് വിവാദമായത്

ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് പ്രസംഗിച്ച മന്ത്രിയുടെ വീടിനു നേര്‍ക്ക് ചീമുട്ടയും ചീഞ്ഞ തക്കാളിയും എറിഞ്ഞ് ആളുകളുടെ പ്രതിഷേധം. സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ബാറിന്റെ വീടിനു നേര്‍ക്കായിരുന്നു പ്രതിഷേധക്കാരുടെ പ്രകോപനം. ചില പ്രത്യേക സമുദായങ്ങള്‍ക്കിടയിലാണ് മദ്യോപയോഗം കൂടുതല്‍ എന്നുള്ള മന്ത്രിയുടെ പ്രസ്താവനയാണ് പ്രതിഷേധത്തിനു കാരണം.

വരാണസിയില്‍ നടത്തിയ പ്രസംഗത്തില്‍, ബിഹാറിലെ പോലെ ഉത്തര്‍പ്രദേശിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു രാജ്ബാര്‍ ആഹ്വാനം ചെയ്തത്. ഇതിനൊപ്പം രജപുത്ര, യാദവ സമുദായക്കാരാണ് ഏറ്റവും കൂടുതല്‍ മദ്യം കഴിക്കുന്നവരെന്നും ഇതവരുടെ പാരമ്പര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. സമുദായം തിരിച്ചുള്ള മന്ത്രിയുടെ ആക്ഷേപമാണ് വിവാദമായത്.

എന്നാല്‍ താന്‍ ആരെയും പ്രത്യേകമായി അപമാനിക്കാന്‍ ശ്രമിച്ചതല്ലെന്നും എല്ലാ ജാതികളിലും പെട്ടവരും മദ്യപിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ കാണുന്നത് മദ്യപിച്ചു ചെല്ലുന്നവരുടെ വീട്ടിലെ അമ്മമാരുടെയും സഹോദരിമാരുടെയും മക്കളുടെയും കണ്ണുനീരാണെന്നും അവര്‍ അനുഭവിക്കുന്ന വേദന വളരെ വലുതാണെന്നും ബിജെപി സഖ്യകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി തലവന്‍ കൂടിയായ രാജ്ബര്‍ പറയുന്നു. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി യുപിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം താന്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും ഓം പ്രകാശ് രാജ്ബര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍