UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലക്കംമറഞ്ഞ് പി വി അന്‍വര്‍: എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് കരുതേണ്ട

സിപിഎമ്മുമായി അകല്‍ച്ചയിലാണെന്നും മുന്നണി വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്നും എംഎല്‍എ

പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ തോറ്റാല്‍ താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് ആരും കരുതേണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എ. തന്നെ മത്സരിപ്പിച്ച് എംഎല്‍എയാക്കിയത് സിപിഎം ആണെന്നും എക്കാലത്തും സിപിഎം സഹയാത്രികനായിരിക്കുമെന്നും അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

സിപിഎമ്മുമായി അകല്‍ച്ചയിലാണെന്നും മുന്നണി വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്നും എംഎല്‍എ പറഞ്ഞു. പൊന്നാനിയില്‍ തോറ്റാല്‍ താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നാണ് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നത്. നിലമ്പൂരിലെ വോട്ടര്‍മാരോട് തനിക്ക് കടപ്പാടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍