UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോദ്യ പേപ്പര്‍ ചോര്‍ച്ച; സാങ്കേതിക സര്‍വകലാശാലയില്‍ ഒരു വിഭാഗം എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ബന്ദ്

ചോദ്യ പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലും ശാശ്വതമായ നടപടികള്‍ കൈക്കൊളളാതെ തുടര്‍ന്നുള്ള പരീക്ഷകള്‍ നടത്തുമെന്ന യൂണിവേഴ്‌സിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ്

എന്‍ജിനീയറിങ് സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിഭാഗം വിദ്യാര്‍ഥികള്‍  വിദ്യാഭ്യാസ ആഹ്വാനം ചെയ്തു ബന്ദിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാര്‍ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചോദ്യപേപ്പര്‍ മാതൃകകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതേ ചോദ്യങ്ങള്‍ തന്നെ ഇന്നലെ നടന്ന ഇലക്ട്രോണിക്‌സ് വിഭാഗം പരീക്ഷയില്‍ ചോദ്യരൂപത്തില്‍ വരുകയും ചെയ്തു. ചോദ്യ പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലും ശാശ്വതമായ നടപടികള്‍ കൈക്കൊളളാതെ തുടര്‍ന്നുള്ള പരീക്ഷകള്‍ നടത്തുമെന്ന യൂണിവേഴ്‌സിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ്  എന്‍ജിനീയറിങ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എണ്‍പതു ശതമാനം കുട്ടികളും പരീക്ഷയ്ക്ക് മുന്‍പ് തന്നെ ചോദ്യ പേപ്പറുകള്‍ കണ്ടിരുന്നു.ഇത്ര ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാതെ വരാന്‍ പോകുന്ന പരീക്ഷകള്‍ മുന്നേ തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ വച്ചു തന്നെ നടത്താനാണ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം.ശേഷിക്കുന്ന പരീക്ഷയുടെ ചോദ്യ പേപ്പറുകളെല്ലാം സുരക്ഷിതമാണെന്ന ഉറപ്പ് ഇതുവരെ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്നു ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതോടൊപ്പം, വരാനിരിക്കുന്ന പരീക്ഷയുടെ ചോദ്യ രൂപങ്ങള്‍ ഇപ്പോഴും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. സ്വകാര്യ കമ്പനികള്‍ നടത്തുന്ന പരീക്ഷാ മൂല്യ നിര്‍ണയവും ഗ്രേഡിങ് സിസ്റ്റവും മാറ്റണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍