UPDATES

ട്രെന്‍ഡിങ്ങ്

എന്റെ തുടയിലാണോ നിങ്ങളുടെ മതവികാരം ഇരിക്കുന്നത്? രഹന ഫാത്തിമ

ഹിന്ദുമതത്തില്‍ ജനിച്ച ഒരാളെ വിവാഹം കഴിച്ചതിന്റെ പേരിലും മോഡലിംഗിന്റെ ഭാഗമായി ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരിലും എന്‍ഡിഎഫില്‍ നിന്നും ഭീഷണികള്‍ നേരിടുന്നുണ്ട്

തന്റെ തുട കണ്ടാല്‍ വൃണപ്പെടുന്നതാണോ ഇവിടുത്തെ വിശ്വാസികളുടെ മതവികാരമെന്ന് രഹന ഫാത്തിമ. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിച്ചപ്പോഴാണ് അവര്‍ ഈ ചോദ്യമുന്നയിച്ചത്. മതവികാരം വൃണപ്പെടുത്തിയെന്ന കേസിന് അടിസ്ഥാനമായ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവര്‍ ഇങ്ങനെ ചോദിച്ചത്.

മനഃപൂര്‍വമല്ല ആ ചിത്രം പോസ്റ്റ് ചെയ്തതെന്നും അവര്‍ അറിയിച്ചു. ആ സെല്‍ഫി എടുക്കാന്‍ നേരത്ത് ചിത്രം ലഭിക്കണമെന്ന് മാത്രമാണ് ചിന്തിച്ചത് അതില്‍ തന്റെ തുടയുടെ നഗ്നത വരുന്നത് ശ്രദ്ധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. സെപ്തംബര്‍ 30നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. 27ന് വന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമാണ് താന്‍ ആ ചിത്രം കൊണ്ട് ലക്ഷ്യമിട്ടത്. എന്നാല്‍ അതിനെ വിവാദമാക്കാനാണ് ചിലര്‍ ഉപയോഗിച്ചത്.

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാണ് തനിക്കെതിരെ ആദ്യം മതവികാരം വൃണപ്പെടുത്തിയതിന് കേസ് കൊടുത്തത്. അതിന്റെ പേരിലാണ് ആദ്യം ചോദ്യം ചെയ്തത്. എന്നാല്‍ പരാതി കൊടുത്തയാള്‍ പിന്നീടുള്ള മൊഴികളില്‍ ചിത്രത്തിന്റെ കാര്യം കൂടി ഉള്‍പ്പെടുത്തിയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അവര്‍ പറഞ്ഞു. ജയിലില്‍ വച്ച് ദുരനുഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. മറക്കാനാഗ്രഹിക്കുന്ന ഒരു അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്.

ജനുവരി 22 വരെ ഉപവാസം തുടരുമെന്ന് ബിജെപി; ശബരിമലയില്‍ സുപ്രീം കോടതി തീരുമാനം എതിരായാലോ?

ജയിലില്‍ വച്ച് താന്‍ ബീഫ് കഴിക്കാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തയൊക്കെ പ്രചരിക്കുന്നുണ്ട്. അത് പച്ചക്കള്ളമാണ്. സര്‍ക്കാര്‍ വനിതാ മതില്‍ കെട്ടുന്നത് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വനിതകളെ തടയാനാണോ അതോ കേരളത്തിലെ മുഴുവന്‍ വനിതകള്‍ക്കും വേണ്ടിയാണോയെന്നും ചിന്തിക്കേണ്ടതുണ്ട്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ശബരിമലയില്‍ യുവതികള്‍ക്ക് മാത്രമെന്താണ് വിവേചനമെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

താന്‍ എന്ത് ധരിക്കണം ആര്‍ക്കൊപ്പം ജീവിക്കണമെന്നത് തന്റെ മാത്രം തീരുമാനമാണ്. ഹിന്ദുമതത്തില്‍ ജനിച്ച ഒരാളെ വിവാഹം കഴിച്ചതിന്റെ പേരിലും മോഡലിംഗിന്റെ ഭാഗമായി ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരിലും എന്‍ഡിഎഫില്‍ നിന്നും ഭീഷണികള്‍ നേരിടുന്നുണ്ട്. ഈ പേരില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്നാണ് അവര്‍ പറയുന്നത്. തന്റെ ശരീരമാണ് താന്‍ പ്രതിരോധത്തിന് ഉപയോഗിക്കുന്നതെന്നും ശരീരത്തെ ക്യാന്‍വാസാക്കിയാണ് തന്റെ പ്രതിഷേധങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചാനല്‍ മുറികളിലിരുന്ന് ആക്രോശിക്കുന്നത് പോലെ എളുപ്പമല്ല ബിജെപിയുടെ ഈ ഗതിയറ്റ സമരത്തെ രക്ഷിക്കുക; ബാറ്റണ്‍ ഇനി ശോഭാ സുരേന്ദ്രന്റെ കയ്യില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍