UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്പൂരി കൊലപാതകം: രാഹുല്‍ അറസ്റ്റില്‍; അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കെന്ന് രാഖിയുടെ അച്ഛന്‍

അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്

നാടിനെ ഞെട്ടിച്ച അമ്പൂരി കൊലപാതകത്തില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റിലായതായി പോലീസ്. കേസിലെ ഒന്നാം പ്രതി അഖിലിന്റെ സഹോദരനാണ് രാഹുല്‍. തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ മലയിന്‍കീഴിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. അതേസമയം അഖില്‍ കീഴടങ്ങിയതായി ഇന്നലെ തന്നെ അഖിലിന്റെ അച്ഛന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഇതിനിടെ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസിന്റെ ഇടപെടലെന്നാണ് അവര്‍ ആരോപിക്കുന്നത്. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛന്‍ ആരോപിക്കുന്നു. വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും കുടുംബത്തിന് അറിയാമായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇനിയും ഏറെ ദുരൂഹതകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛന്‍ ആരോപിച്ചു.

അമ്പൂരിയില്‍ അഖിലിന്റെ വീട്ടുവളപ്പില്‍ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അഖിലിനെ കണ്ടെത്താന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെ അച്ഛന്‍ രംഗത്ത് എത്തി. മകന്‍ നിരപരാധിയാണെന്നും അഖിലിന്റെ അച്ഛന്‍ മണിയന്‍ പറയുന്നു. കഴിഞ്ഞ ദിവസം നിരവധി തവണ മകന്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ വെളിപ്പെടുത്തി. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ സംശയം.

read more:ദൈവദശകത്തിനൊപ്പം സയന്‍സ് ദശകവും വായിക്കണമെന്ന് നാരായണഗുരു പറഞ്ഞതെന്തുകൊണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍