UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടത്തേണ്ടത് കോഹ്ലിയുമായുള്ള ഫിറ്റ്‌നസ് ചലഞ്ചല്ല, ഫ്യൂവല്‍ ചലഞ്ച്; മോദിയെ വെല്ലുവിളിച്ച് രാഹുല്‍

അല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി കോണ്‍ഗ്രസ് മോദിയെക്കൊണ്ട് അത് ചെയ്യിക്കുമെന്നും രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആവശ്യം. വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് മോദി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. എന്നാലിതാ മോദിക്കായി തന്റെ വക ചലഞ്ച് പ്രഖ്യാപിക്കുകയാണ് രാഹുല്‍.

ഇന്ധനവില കുറയ്ക്കുകയെന്നതാണ് രാഹുലിന്റെ ചലഞ്ച്. അല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി കോണ്‍ഗ്രസ് മോദിയെക്കൊണ്ട് അത് ചെയ്യിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയുടെ പ്രതികരണത്തിനായി താന്‍ കാത്തിരിക്കുന്നുവെന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.

വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു. വ്യായാമം ചെയ്യുന്നത് പങ്കുവച്ച് ഫിറ്റ്‌നസ് ചലഞ്ചിന് ആദ്യം തുടക്കമിട്ടത് കായികമന്ത്രി രാജ്യവര്‍ധന്‍ റത്തോഡാണ്. സ്വയം വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവച്ച് കോഹ്ലി, സൈന, അനുഷ്‌ക ശര്‍മ്മ, ഹൃത്വിക് റോഷന്‍ എന്നിവരെയാണ് അദ്ദേഹം ഫിറ്റ്‌നസിന് വെല്ലുവിളിച്ചത്. കോഹ്ലിയാണ് പ്രധാനമന്ത്രിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍