UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍

ശനിയാഴ്ച അദ്ദേഹം ഔദ്യോഗികമായി അധ്യക്ഷസ്ഥാനം ഏറ്റെടുക്കും

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. ശനിയാഴ്ച അദ്ദേഹം ഔദ്യോഗികമായി അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിച്ച മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന് .എതിരില്ലാതെയാണ് നിലവില്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷനായ രാഹുല്‍ ഇന്ത്യയിലെ ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിയുടെ അധ്യക്ഷനാകുന്നത്.

1998 മുതല്‍ 19 വര്‍ഷക്കാലം കോണ്‍ഗ്രസിനെ ഇന്ത്യയില്‍ നയിച്ച സോണിയ ഗാന്ധിയുടെ പിന്‍ഗാമി ആയാണ് 47 കാരനായ രാഹുല്‍ എത്തുന്നത്. ഡിസംബര്‍ നാലിന് ആയിരുന്നു രാഹുല്‍ നിമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് രാഹുല്‍ ഇപ്പോള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍