UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധി രാവണന്‍, പ്രിയങ്ക ശൂര്‍പ്പണഖയും: ബിജെപി നേതാവ് സുരേന്ദ്ര സിംഗ്

രാവണന്‍ ശൂര്‍പ്പണഖയെ ആദ്യം രാമന്റെയടുത്ത് അയച്ചതുപോലെയാണ് രാഹുല്‍ ഗാന്ധി പ്രിയങ്കയെ യുപിയിലേക്ക് അയച്ചത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവണനും സബോദരി എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ശൂര്‍പ്പണഖയുമാണെന്ന് ബിജെപി നേതാവ് സുരേന്ദ്ര സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാണെന്നും ജനാധിപത്യ വിശ്വാസികള്‍ രാവണനും ശൂര്‍പ്പണഖയ്ക്കുമെതിരെ പോരാടണമെന്നുമാണ് യുപിയിലെ എംഎല്‍എയായ സുരേന്ദ്ര സിംഗ് പറയുന്നത്.

കഴിഞ്ഞ ദിവസം രാഹുലിനെ രാമനുമായി ഉപമിക്കുന്ന പോസ്റ്ററുകള്‍ പാട്‌നയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാവണന്‍ ശൂര്‍പ്പണഖയെ ആദ്യം രാമന്റെയടുത്ത് അയച്ചതുപോലെയാണ് രാഹുല്‍ ഗാന്ധി പ്രിയങ്കയെ യുപിയിലേക്ക് അയച്ചത്. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും സുരേന്ദ്ര സിംഗ് ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭരണ ചക്രം എങ്ങോട്ട് തിരിക്കണമെന്ന് തീരുമാനിക്കുന്നത് യുപിയിലെ സീറ്റുകളായിരിക്കും.

ഇതിന് മുന്നോടിയായാണ് പ്രിയങ്ക ഗാന്ധിയെ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് രാഹുലിനെയും പ്രിയങ്കയെയും അധിക്ഷേപിച്ച് സുരേന്ദ്ര സിംഗ് രംഗത്തെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍