UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കും; ശരദ് പവാര്‍ പ്രതിപക്ഷ നേതാവാകും

ശരത് പവാര്‍ നയിക്കുന്ന എന്‍സിപി (നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി) കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രപതി ഭവനില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ നിര്‍ണായക രാഷ്ട്രീയനീക്കവുമായി രാഹുല്‍ ഗാന്ധി. ശരത് പവാര്‍ നയിക്കുന്ന എന്‍സിപി (നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി) കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയിലെത്തിയ രാഹുല്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നതിന്റെ തെളിവുകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് എന്‍സിപിയില്‍ ലയിച്ചാല്‍ അവര്‍ക്ക് 56 സീറ്റ് തികക്കാന്‍ കഴിയുകയും, കോണ്‍ഗ്രസിന് പ്രതിപക്ഷസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാന്‍ കഴിയുകയും ചെയ്യും.

എന്‍സിപി- കോണ്‍ഗ്രസ് ലയനമായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യഅജന്‍ഡയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ശരത് പവാര്‍ രാഹുലിനോട് ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1999-ല്‍ സോണിയാഗാന്ധിയുടെ വിദേശപൗരത്വം വിഷയമാക്കിയാണ് ശരത് പവാര്‍, പി സാങ്മ, താരീഖ് അന്‍വന്‍ എന്നീ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത്. ഇവര്‍ പിന്നീട് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആദ്യം കോണ്‍ഗ്രസുമായി അകന്നു നിന്നെങ്കിലും പിന്നീട് എന്‍സിഎപി യുപിഎയുടെ നിര്‍ണായക ഭാഗമായി.

അമിത് ഷാ മന്ത്രിസഭയിലേക്ക്; ധനമോ പ്രതിരോധമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍