UPDATES

ട്രെന്‍ഡിങ്ങ്

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും പിതാവിനും ബലിയിട്ട് രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍

രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തത് തിരുനെല്ലിയിലാണ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി തിരുനെല്ലിയിലെത്തി. തിരുനെല്ലിയിലെ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ രാഹുല്‍ പാപനാശത്ത് ബലിതര്‍പ്പണം നടത്തി.

പിതാവ് രാജീവ് ഗാന്ധിയ്ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും സംസ്ഥാനത്ത് കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ് രാഹുല്‍ ബലിതര്‍പ്പണം നടത്തിയത്. രണ്ട് ദിവസമായി കേരളത്തിലുള്ള രാഹുല്‍ ഇന്ന് കണ്ണൂരില്‍ നിന്നാണ് വയനാട്ടിലെത്തിയത്. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തത് തിരുനെല്ലിയിലാണ്.

ഇന്നലെ പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സന്ദര്‍നം നടത്തിയ രാഹുല്‍ ഇവിടങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. വയനാട്ടിലെ രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണ് തിരുനെല്ലിയിലേത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍