UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം: അധ്യക്ഷനായി ചുമതലയേറ്റു

സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ പ്രമുഖരുടെ നിരയാണ് രാഹുലിനെ അധ്യക്ഷസ്ഥാനത്തേക്ക് സ്വാഗതം ചെയ്യാനെത്തിയത്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇനി രാഹുല്‍ ഗാന്ധിയുടെ നേതൃത്വം. പാര്‍ട്ടിയിലെ തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുലിന്റെ സ്ഥാനാരോഹണം. തെരഞ്ഞെടുപ്പ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിന് കൈമാറിയതോടെയാണ് രാഹുല്‍ ഔദ്യോഗികമായി അധ്യക്ഷപദവി ഏറ്റെടുത്തത്.

സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ പ്രമുഖരുടെ നിരയാണ് രാഹുലിനെ അധ്യക്ഷസ്ഥാനത്തേക്ക് സ്വാഗതം ചെയ്യാനെത്തിയത്. അതേസമയം അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന എകെ ആന്റണി ചടങ്ങില്‍ എത്തിയിട്ടില്ല.

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍