UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വിദേശ വനിതയ്ക്ക് ജനിച്ച രാഹുല്‍ ഗാന്ധിക്ക് രാജ്യസ്‌നേഹമുണ്ടാകില്ല’: ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം

പ്രതിഷേധമുയര്‍ന്നതോടെ കൈലാശ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു

വിദേശ വനിതയ്ക്ക് ജനിച്ച രാഹുല്‍ ഗാന്ധിക്ക് രാജ്യസ്‌നേഹമുണ്ടാകില്ലെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ബിജെപി എംഎല്‍എ കൈലാശ് വിജയ് വര്‍ഗിയ ആണ് രാഹുലിനെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെയായിരുന്നു കൈലാശിന്റെ പരാമര്‍ശം. ‘വിദേശ വനിതയ്ക്ക് ജനിച്ച കുഞ്ഞിന് ഒരിക്കലും തന്റെ രാജ്യത്തെ സ്‌നേഹിക്കാനോ രാഷ്ട്ര താല്‍പര്യങ്ങളോ ഉണ്ടാവില്ല’- എന്നായിരുന്നു ഇയാളുടെ ട്വീറ്റ്. ശനിയാഴ്ചയിലെ പ്രചോദനം എന്ന ഹാഷ്ടാഗോട് കൂടിയാണ് ട്വീറ്റ്. അതേസമയം പ്രതിഷേധമുയര്‍ന്നതോടെ കൈലാശ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

‘നവോത്ഥാന’ കേരളത്തില്‍ ഈഴവശാന്തിക്ക് ശ്രീകോവിലില്‍ കയറാന്‍ വിലക്ക്; പോലീസിനെ വിളിച്ച് സരുണിനെ അകത്തുകയറ്റി ദേവസ്വം ബോര്‍ഡ്

വര്‍ഷങ്ങളായി കോണ്‍ഗ്രസിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച ആളാണ് സോണിയ ഗാന്ധി. അവരെപ്പറ്റിയുള്ള വിദ്വേഷ പരാമര്‍ശത്തിനെതിരെയാണ് നിരവധിപേര്‍ ട്വിറ്ററിലൂടെ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് കൈലാശിന്റെ ട്വീറ്റിനെതിരെ ആദ്യം രംഗത്തെത്തിയത്. മധ്യപ്രദേശിലെ തോല്‍വി കൈലാശിനെ മാനസികമായി തകര്‍ത്തെന്നും എത്രയും പെട്ടന്ന് ചികിത്സ ആവശ്യമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധി ഇറ്റലിയിലാണ് ജനിച്ചത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ രാജ്യം ഇന്ത്യയാണെന്നാണ് സോണിയ മുമ്പ് തന്നെ പറഞ്ഞിട്ടുള്ളത്.

ടിഎം കൃഷ്ണയ്ക്ക് മുമ്പ് പ്രകാശ് രാജും ഇങ്ങനെ പറഞ്ഞിരുന്നു; എന്തുകൊണ്ട് കേരളം സുരക്ഷിതമാണെന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍