UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ ഒതുക്കാന്‍ പുതിയ നിയമവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതുവരെയും ആരോപണ വിധേയരുടെ പേര് പുറത്തുവിടുന്നതില്‍ നിന്നും മാധ്യമങ്ങളെയും വിലക്കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്‌

പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കോടതികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി വേണമെന്ന പുതിയ ഉത്തരവുമായി രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍, എംഎല്‍എമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിന്നാണ് കോടതികളെ വിലക്കുന്നത്. കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതുവരെയും ആരോപണ വിധേയരുടെ പേര് പുറത്തുവിടുന്നതില്‍ നിന്നും മാധ്യമങ്ങളെയും വിലക്കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്‌.

സിആര്‍പിസിയില്‍ സെപ്തംബര്‍ ഏഴിന് ഇറക്കിയ ഓര്‍ഡിനന്‍സിലൂടെ മാറ്റം വരുത്തിയിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സ്വകാര്യ പരാതികള്‍ ഈ ഓര്‍ഡിനന്‍സ് അനുസരിച്ച് രഹസ്യ സ്വഭാവമുള്ളതായിരിക്കും. മുന്‍ പൊതുപ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണ്. 200 അംഗ സഭയില്‍ 162 അംഗങ്ങളും ബിജെപിയില്‍ നിന്നുള്ളവരായതിനാല്‍ ഒക്ടോബര്‍ 23ന് ചേരുന്ന സഭയില്‍ ഈ ഓര്‍ഡിനന്‍സ് പാസായേക്കും. ഈ ഓര്‍ഡിനന്‍സ് അനുസരിച്ച് ഒരു പൊതുപ്രവര്‍ത്തകനെതിരായ കേസ് കോടതി വിചാരണ കേള്‍ക്കണോയെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് 60 ദിവസത്തെ സാവകാശം ലഭിക്കും. മജിസ്‌ട്രേറ്റിന് ഒരാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഇതോടെ സാധിക്കാതെ വരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍