UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂര്‍ പോലീസ് മര്‍ദ്ദനം: സുനില്‍ കുമാറിനെ മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്ന് രാജേഷ്

രാജേഷ് എത്തുന്നതിന് മുമ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ സുനില്‍കുമാര്‍ സ്വര്‍ണം എടുത്തെന്ന് സമ്മതിച്ചിരുന്നില്ല

ചെങ്ങനാശേരി പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് അനുകൂലമായ മൊഴി. ആത്മഹത്യ ചെയ്ത രാജേഷിനെ പോലീസ് മര്‍ദ്ദിച്ചില്ലെന്ന് സജി കുമാറിന്റെ സ്വര്‍ണക്കടയിലെ ജീവനക്കാരന്‍ രാജേഷ് മൊഴി നല്‍കി. സുനില്‍കുമാറിനൊപ്പം രാജേഷിനെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

സുനില്‍ കുമാര്‍ എത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജേഷ് സ്റ്റേഷനിലെത്തിയത്. അതേസമയം രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം. രാജേഷ് എത്തുന്നതിന് മുമ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ സുനില്‍കുമാര്‍ സ്വര്‍ണം എടുത്തെന്ന് സമ്മതിച്ചിരുന്നില്ല. പിന്നീട് ഇരുവരെയും മാറിമാറി ചോദ്യം ചെയ്തതോടെയാണ് സുനില്‍ കുമാര്‍ സ്വര്‍ണം എടുത്തെന്ന് സമ്മതിച്ചതെന്നാണ് ചെങ്ങനാശേരി എസ്‌ഐ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം രാജേഷ് എത്തുന്നതിന് മുമ്പ് സുനില്‍കുമാറിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

സജികുമാറിന്റെ പരാതിയിലും പോലീസ് ആവശ്യപ്പെട്ട സ്വര്‍ണത്തിന്റെ കണക്കിലും വൈരുദ്ധ്യമുണ്ട്. 50 പവന്‍ നഷ്ടമായെന്ന് സജികുമാര്‍ പരാതിപ്പെട്ടപ്പോള്‍ പോലീസ് സുനില്‍കുമാറിനോടും രാജേഷിനോടും ചോദിച്ചത് 75 പവനാണ്. ഈ കണക്കാണ് പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍