UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോതമംഗലം ചെറിയ പള്ളി തര്‍ക്കം: റമ്പാന്‍ തോമസ് പോളിനെ അറസ്റ്റ് ചെയ്ത് നീക്കി

കോതമംഗലം പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ റമ്പാനെ തടഞ്ഞ് 26 മണിക്കൂറിന് ശേഷമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്

കോതമംഗലം ചെറിയ പള്ളി തര്‍ക്കത്തില്‍ റമ്പാന്‍ തോമസ് പോളിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. റമ്പാന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കോതമംഗലം പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ റമ്പാനെ തടഞ്ഞ് 26 മണിക്കൂറിന് ശേഷമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അതേസമയം തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് റമ്പാന്‍ അറിയിച്ചു. കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം പള്ളിയില്‍ തുടരുന്ന കാര്യം തീരുമാനിക്കുമെന്നാണ് റമ്പാന്‍ നേരത്തെ അറിയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് റമ്പാന്‍ അയച്ച ഹര്‍ജിയിലായിരുന്നു നടപടി. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയുരുന്നു. സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായാണ് റമ്പാന്‍ കോതമംഗലം പള്ളിക്ക് മുന്നില്‍ എത്തിയത്. നാല് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കൊപ്പം വന്ന റമ്പാനെ നൂറ് കണക്കിന് യാക്കോബായ വിശ്വാസികള്‍ തടയുകയും കാറില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍