UPDATES

ട്രെന്‍ഡിങ്ങ്

മസാലബോണ്ടില്‍ ചെന്നിത്തലയോട് ചോദ്യങ്ങളുന്നയിച്ച് കനേഡിയന്‍ പത്രം; മറുപടി പറയാതെ പ്രതിപക്ഷ നേതാവ്

ചെന്നിത്തലയോട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ലാ പ്രസ് പ്രതിനിധികള്‍ വിളിക്കുകയും മെയില്‍ ചെയ്യുകയും ചെയ്തിട്ടും പ്രതികരിച്ചില്ലെന്നാണ് ഇപ്പോള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

കിഫ്ബിയുടെ മസാലബോണ്ടിന്റെ പ്രധാന നിക്ഷേപകരായ സിഡിപിക്യുവിന് ലാവലിന്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുള്ളതിനാല്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. മസാലബോണ്ട് ആരോപണം ഇപ്പോള്‍ കനേഡിയന്‍ പത്രമായ ലാ പ്രസും ഏറ്റെടുത്തിരിക്കുകയാണ്. മസാലബോണ്ട് വിവാദം ഉയര്‍ത്തിക്കാട്ടി സംസാരിക്കുന്ന രമേശ് ചെന്നിത്തലയോട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ലാ പ്രസ് പ്രതിനിധികള്‍ വിളിക്കുകയും മെയില്‍ ചെയ്യുകയും ചെയ്തിട്ടും പ്രതികരിച്ചില്ലെന്നാണ് ഇപ്പോള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉയര്‍ന്ന പലിശയുള്ളതാണ് അഴിമതിക്കുള്ള കാരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇതിന്റെ വിശദീകരണം ചോദിച്ച് ചെന്നിത്തലയുടെ മെയിലേക്ക് അയച്ച മെസേജുകള്‍ക്കും ഫോണിലേക്ക് വിളിച്ച കോളുകള്‍ക്കും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായില്ലെന്ന് പത്രം പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ഈ വിവാദം വലിയ കാമ്പുള്ളല്ലതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാനഡയിലെ ജസ്റ്റിന്‍ ട്രൂക്കോ സര്‍ക്കാരിനെ പിടിച്ചുലച്ച രാഷ്ട്രീയ വിവാദത്തില്‍ ലാവലിന്‍ കമ്പനി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ലാ പ്രസ് പറയുന്നു. ഇതിലെ ഒരു കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് വിവാദമായി. ലാവലിന്‍ കേസ്‌ 2017ല്‍ തീര്‍പ്പായെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട തന്റെ എട്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് രമേശ് ചെന്നിലയുടെ സര്‍ക്കാരിനോടുള്ള ആവശ്യം. എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി സിഡിപിക്യുവിന് എന്ത് ബന്ധമാണ് ചെന്നിത്തല മുഖ്യമായും ചോദിക്കുന്നത്. ഇതിന്റെ പ്രതിനിധി മാക്‌സിം ചാഗ്നോട്ടിന്റെ പ്രതികരണവും പത്രം നല്‍കിയിട്ടുണ്ട്. അതിങ്ങനെയാണ്, ലാവലിന്‍ കമ്പനിയുമായുള്ള ഓഹരി പങ്കാളിത്തവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കണ്ട. ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍